ഇന്ത്യയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കാനഡ; 3 കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Share

ഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം കൂടുതല്‍ വളഷാകുന്നു. മഞ്ഞുരുകലിന് ശേഷവും ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ് കാനഡ. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ മൂന്ന് കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തിവച്ചു. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സര്‍വീസാണ് കാനഡ നിര്‍ത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിന്‍വലിച്ചു. നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനെമെന്ന് കാനഡ അറിയിച്ചു. എന്നാല്‍ കാനഡ തിരിച്ച് അത്തരത്തില്‍ പെരുമാറില്ലെന്നും നയതന്ത്ര ബന്ധം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പിന്തുടരുമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പ്രതികരിച്ചു. അതേസമയം കാനഡ പുറത്താക്കിയ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ മടങ്ങിയെത്തി. ഇതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ രാജ്യത്തേക്ക് മടങ്ങിയെത്തി.

കാനഡയില്‍ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായി കാനഡയില്‍ എത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പറഞ്ഞു. ഖാലിസ്ഥാന്‍ അനുകൂലിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ സഹകരിക്കണമെന്ന് കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കാനഡയുടെ ആരോപണങ്ങള്‍ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് കാനഡ ഒരു ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തു. കാനഡ ഹാജരാക്കുന്ന ഏത് തെളിവും പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ പ്രതികരിച്ചിട്ടുണ്ട്.