വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; യുദ്ധനിലപാട് വ്യക്തമാക്കി ഇസ്രയേല്‍

Share

ടെല്‍ അവീവ്: ഗാസയിലെ വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേല്‍. വ്യോമാക്രമണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കരസേനാ മേധാവി ഹെര്‍സി ഹലേവി പറഞ്ഞു. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു കരയുദ്ധത്തിന് ഇസ്രയേല്‍ പൂര്‍ണ സജ്ജമാണെന്നും ഹെര്‍സി കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് ഇസ്രയേല്‍ സജ്ജമാണെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനു തയാറെടുത്തു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഡാനിയല്‍ പറഞ്ഞു. അതേസമയം ഇസ്രയേലിന്റെ നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ച് ലോക രാജ്യങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്.