• ABOUT US
  • CONTACT US
  • SUBMIT A NEWS
  • LOG IN
GULF Eye 4 News
  • GULF
  • KERALA
  • INDIA
  • WORLD
  • ENGLISH
  • MOVIES
  • EVENTS
  • BUSINESS
  • TECHNOLOGY
  • SPORTS
  • MORE
    • LIFE
    • ENTERTAINMENTS
    • REAL ESTATE
    • FOOD
    • TRAVEL
  • OUR SERVICES
  • Home
  • വ്യാജന്‍മാര്‍ ജാഗ്രതൈ! നിരീക്ഷണം ശക്തമാക്കി വാട്ട്‌സാപ്പ്; ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടി

വ്യാജന്‍മാര്‍ ജാഗ്രതൈ! നിരീക്ഷണം ശക്തമാക്കി വാട്ട്‌സാപ്പ്; ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടി

വ്യാജന്‍മാര്‍ ജാഗ്രതൈ! നിരീക്ഷണം ശക്തമാക്കി വാട്ട്‌സാപ്പ്; ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടി
  • Posted On: March 24, 2025
Share

NEWS DESK: വാട്ട്‌സാപ്പില്‍ തരികിട കാണിച്ചാല്‍ ഇനിമുതല്‍ ഉടനടി പിടിവീഴും. സംശയാസ്പദവും വിവര സാങ്കേതിക നിയമങ്ങള്‍ ലംഘിക്കുന്നതുമായ അക്കൗണ്ടുകളെ കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വാട്ട്‌സാപ്പ് ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഒരുകോടി അക്കൗണ്ടുകളാണ് ലോകവ്യാപകമായി വാട്ട്‌സാപ്പ് പൂട്ടിയത്. മറ്റൊരാളുടെ പരാതിയില്‍ സൂക്ഷ്മമായി നിരീക്ഷണം നടത്തി നടപടി സ്വീകരിക്കുന്നതിനൊപ്പം സ്വയം തിരിച്ചറിഞ്ഞ് ലക്ഷക്കണക്കിന് വ്യാജ-തരികിട അക്കൗണ്ടുകളെയാണ് വാട്ട്‌സാപ്പ് നിരോധിച്ചത്. ഇത്തരത്തില്‍ 13 ലക്ഷം അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി വാട്ട്‌സാപ്പ് വ്യക്തമാക്കി. ഒരു മാസത്തെ കാലപരിധിക്കുള്ളില്‍ ഇത്രയധികം അക്കൗണ്ടുകള്‍ നിരോധിക്കുന്നത് വാട്ട്‌സാപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ജനുവരിയില്‍ മാത്രം 9400-ഓളം പരാതികള്‍ ലഭിച്ചതായി വാട്ട്‌സാപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ പ്രത്യേക നിരീക്ഷണ സംവിധാനമാണ് വാട്ട്‌സാപ്പ് ഒരുക്കിയിട്ടുള്ളത്. ഒരു അക്കൗണ്ടിന്റെ ആരംഭഘട്ടം അതായത് രജിസ്‌ട്രേഷന്‍ സമയം മുതല്‍ തന്നെ ഇത് വ്യാജനാണോ എന്ന് വാട്ട്‌സാപ്പ് നിരീക്ഷിക്കും. കൂടാതെ വാട്ട്‌സാപ്പില്‍ തുടര്‍ന്ന് നടത്തുന്ന മെസേജുകളുടെ രീതിയും ശ്രദ്ധയോടെ നിരീക്ഷിക്കും. ഒരാള്‍ അനവധി സന്ദേശങ്ങള്‍ അയയ്ക്കുന്ന ബള്‍ക്ക് മെസേജിംഗ് രീതിയും ഒരേ സന്ദേശം തന്നെ ഒന്നിലധികം പേര്‍ക്ക് അയയ്ക്കുന്ന ബ്രോഡ്കാസ്റ്റ് മെസേജിംഗ് സംവിധാനവും ഒരേ പാറ്റേണില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് സന്ദേശമയയ്ക്കുന്നതും അക്കൗണ്ട് പൂട്ടാനുള്ള പ്രധാന കാരണമാകും. ഉത്സവകാലങ്ങളില്‍ നമ്മള്‍ അയയ്ക്കുന്ന ആശംസാസന്ദേശങ്ങള്‍ അഥവ Greeting Messages പോലും ചില സന്ദര്‍ഭങ്ങളില്‍ ബള്‍ക്ക് മെസേജിംഗ് വിഭാഗത്തില്‍ ഉള്‍പ്പെട്ടേക്കാം. മാത്രമല്ല മറ്റൊരാള്‍ക്ക് മാനഹാനി ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ കൈമാറിയാലും പിടിവീഴും. ലൈംഗികമായി അധിക്ഷേപിക്കുക, അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ മറ്റൊരാളുടെ വ്യക്തിവിവരങ്ങള്‍ നല്‍കുക തുടങ്ങിയവ കണ്ടെത്തിയാലും പൂട്ടിക്കെട്ടും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാലും നടപടി നേരിടേണ്ടി വരുമെന്ന് വാട്ട്‌സാപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒരു ഉപയോക്താവിന് അയയ്ക്കാവുന്ന ബ്രോഡ്കാസ്റ്റ് മെസേജുകളില്‍ അടുത്ത മാസം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും വാട്ട്‌സാപ്പ് ആലോചിക്കുന്നുണ്ട്. സ്പാം സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. അതേസമയം നിശ്ചിത തുക ഈടാക്കി കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനത്തെ കുറിച്ച് വാട്ട്‌സാപ്പ് കരുതലോടെ തീരുമാനമെടുക്കും. ആദ്യഘട്ടത്തില്‍ 250 ബിസിനസ് അക്കൗണ്ടുകള്‍ വരെ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമെന്നും വാട്ട്‌സാപ്പ് വ്യക്തമാക്കി. അതേസമയം അക്കൗണ്ടുകള്‍ സുഗമമായി ഉപയോഗിക്കുന്നതിനായി വാട്ട്‌സാപ്പ് ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. അപരിചിതരില്‍ നിന്നും ലഭിക്കുന്ന വ്യാജ ലിങ്കുകള്‍ തുറക്കാതിരിക്കുക, അപരിചിതരുടെ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോള്‍ ജാഗ്രത പാലിക്കുക, നിശ്ചിത പരിധിക്കപ്പുറം കോണ്‍ടാക്ടുകള്‍ ഫോണില്‍ സൂക്ഷിക്കാതിരിക്കുക, വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‍ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യുക, വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുമ്പോള്‍ പരമാവധി ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വാട്ട്‌സാപ്പ് മുന്നോട്ടു വയ്ക്കുന്നത്.

ACCOUNTLATESTmalayalamMESSAGESMOBILE PHONEnewsWHATSAPP

Post navigation

Prev Post
Next Post

Related News

ഇറാനെ ബോംബിട്ട് തകര്‍ ക്കുമെന്ന് അമേരിക്ക; ശക്തമായി നേരിടുമെന്ന് ഇറാന്‍
  • WORLD

ഇറാനെ ബോംബിട്ട് തകര്‍ ക്കുമെന്ന് അമേരിക്ക; ശക്തമായി നേരിടുമെന്ന് ഇറാന്‍

  • Posted On: March 31, 2025
Share

Shareവാഷിങ്ടണ്‍: ആണവക്കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന് താക്കീതുമായി അമേരിക്ക. ആണവപദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നും രണ്ടാംഘട്ട നികുതി ഏര്‍പ്പെടുത്തി

പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നുവോ? നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ നീക്കം?
  • KERALA
  • WORLD

പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നുവോ? നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ നീക്കം?

  • Posted On: March 29, 2025
Share

Shareഡല്‍ഹി: സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 5 വര്‍ക്കാലമായി യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയാണ്

അഫ്ഗാനിസ്ഥാനിലും ഭൂചലനം; മ്യാന്‍മറിലും തായ്ലൻഡിലും മരണസംഖ്യ ഉയരുന്നു; സഹായഹസ്തവുമായി ഇന്ത്യ
  • WORLD

അഫ്ഗാനിസ്ഥാനിലും ഭൂചലനം; മ്യാന്‍മറിലും തായ്ലൻഡിലും മരണസംഖ്യ ഉയരുന്നു; സഹായഹസ്തവുമായി ഇന്ത്യ

  • Posted On: March 29, 2025
Share

Shareകാബൂള്‍: മ്യാന്‍മര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ ഭൂചലനത്തിന് പിന്നാല അഫ്ഗാനിസ്ഥാനിലും ഭീതി പടര്‍ത്തി ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ

മലയാളി ഉള്‍പ്പെടെ 7 ഇന്ത്യന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍; മോചനത്തിനായി അപേക്ഷിച്ച് ബന്ധുക്കള്‍
  • INDIA
  • WORLD

മലയാളി ഉള്‍പ്പെടെ 7 ഇന്ത്യന്‍ നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍; മോചനത്തിനായി അപേക്ഷിച്ച് ബന്ധുക്കള്‍

  • Posted On: March 25, 2025
Share

Shareതിരുവനന്തപുരം: ആഫ്രിക്കയില്‍ മലയാളി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അവരുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി

Create your Website

Recent Happenings

  • ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; മുന്നറിയിപ്പുമായി യു.എ.ഇ
  • വിവാദ ‘ആള്‍ദൈവം’ നിത്യാനന്ദ മരിച്ചതായി അഭ്യൂഹം; വാര്‍ത്ത നിഷേധിച്ച് അനുയായികള്‍
  • വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; ശക്തമായി എതിര്‍ക്കാന്‍ പ്രതിപക്ഷം

Find us on:

  • Facebook
  • Instagram
  • Google +
  • Youtube

GULF Eye 4 News

Gulf Eye 4 News is an agency operating in Dubai, who has an experience of 10+ years. Our aim is to provide clean clear and correct information to the public focusing on our core value.

NEWS CATEGORIES

AVIATION Blog BUSINESS CLIMATE CRIME EDUCATION ENGLISH ENTERTAINMENTS EVENTS FEATURED FOOD GULF health INDIA KERALA LIFE MORE MOVIES NEWS PILGRIMAGE POLITICS REAL ESTATE SPORTS TECHNOLOGY TRAVEL WEATHER WORLD

Search News by Date

June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Apr    

Copyright © 2023 GULF EYE 4 NEWS. GULF Eye 4 News by Everestthemes

  • Privacy Policy
  • Terms of Use