ഇന്ധന വില ഇടിഞ്ഞു; ടാക്സി നിരക്കിൽ മാറ്റവുമായി അജ്‌മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി

Share

അജ്മാൻ: അ‍ജ്മാനിൽ ടാക്സി നിരക്ക് കുറച്ചു. ഇന്ധന വില കുറഞ്ഞതോടെയാണ് ടാക്സി നിരക്ക് കുറച്ചിരിക്കുന്നത്. അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ടാക്സി നിരക്കിളവ്‌ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കിലോമീറ്ററിന് 1.75 ദിർഹമായിരിക്കും ടാക്സി യാത്രക്കാർ നൽകേണ്ടത്. കഴിഞ്ഞമാസം നിരക്ക് ഇത്തിരി കൂടുതൽ ആയിരുന്നു. കിലോമീറ്ററിന് 1.80 ദിർഹമായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞ മാസത്തെ നിരക്കിനേക്കാൾ ഈ മാസത്തെ നിരക്ക്. അഞ്ച് ഫിൽസാണ് കുറച്ചിരിക്കുന്നത്. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ടാക്സി നിരക്കിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.