മാതൃകയായി ദുബൈ കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി; ‘റമദാന്‍ റിലീഫ്’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം

Share

മലപ്പുറം: ദുബൈ കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി അതിവിപുലമായി റമദാന്‍ റിലീഫ് സംഘടിപ്പിച്ചു. മര്‍ഹും HM നാലകത്ത് നഗര്‍ ആലത്തിയൂര്‍ ലീഗ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീ: എം. മുസ്തഫ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന റിലീഫ് സംഗമം ശ്രീ: പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കമറുദ്ദീന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ശ്രീ: ഹസീം ചെമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. റമദാന്‍ റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ: ആര്‍.കെ ഹമീദ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.പി ഹംസ, മുജീബ് പൂളക്കല്‍,യാഹുട്ടി ഹാജി, മൊയ്തീന്‍ കൈനിക്കര, അഷ്‌റഫ് ആലുക്കല്‍, ഫറൂക്ക് മാഷ്, നാസിക്ക് ബീരാഞ്ചിറ, ഷൗക്കത്ത് കുന്നത്ത്, ദുബായ് കെ.എം.സി.സി നേതാക്കളായ മജീദ് ഹാജി, മുന്‍ ഭാരവാഹി സലാം കുട്ടമ്മാക്കല്‍, ഖാദര്‍ കുരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ക്കുള്ള റമദാന്‍ റിലീഫ് വിതരണം, നിസ്‌കാര കുപ്പായം, വനിത ലീഗിനുള്ള ധനസഹായം എന്നിവ ചടങ്ങില്‍ നിര്‍വഹിച്ചു. ദുബൈ കെ.എം.സി.സി-യുടെ ക്ഷണം സ്വീകരിച്ച്നാട്ടില്‍ വിപുലമായ രീതിയില്‍ പരിപാടി സംഘടിപ്പിച്ചതൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിച്ചു. പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ മണ്ഡലം സെക്രട്ടറി മുജീബ് പൂളക്കല്‍, മുന്‍ ഭാരവാഹികളായ മജീദ് ഹാജി, സലാം കുട്ടമ്മാക്കല്‍, ഖാദര്‍, മണ്ഡലം നേതാക്കള്‍, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ്, കെ.എം.സി.സി, മറ്റ് പോഷക സംഘടനാ നേതാക്കള്‍ കൂടാതെ ഹരിത പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന സഹപ്രവര്‍ത്തകര്‍ അടക്കം പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായി ദുബൈ കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

കെ.എം.സി.സിയുടെ ജനപ്രിയ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സുമനസുകളുടെയും പ്രാര്‍ത്ഥനയും പിന്തുണയും സ്‌നേഹവും ഉണ്ടാകണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സംഘടനയ്ക്കും സമുദായത്തിനും ഒപ്പം സമൂഹഹത്തിനും ഗുണകരമാകുന്ന വിധത്തില്‍ തുടര്‍ന്നും തങ്ങളുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തനങ്ങളുണ്ടാകുമെന്നും എല്ലാവരെയും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെയെന്നും ദുബൈ കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി ആശംസിച്ചു.