സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ തിരുവനന്തപുരത്ത് നിർവഹിക്കും. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ കാർഡുടമകൾ, വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണ കിറ്റ് ലഭിക്കും.
14 ഇന സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കിറ്റ് തയ്യാറാക്കിയത്. റേഷൻ കടകൾ വഴിയായിരിക്കും കിറ്റുകളുടെ വിതരണം.
മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവര്‍ക്കുമാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക.
തേയില, ചെറുപയര്‍, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നി പതിമൂന്ന് ഇനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് ഈ വര്‍ഷം വിതരണം നടത്തുക. മഞ്ഞ കാര്‍ഡുടമകള്‍ക്ക് പുറമെ,വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷന്‍ കടകളിലുള്ളവര്‍ക്കും കിറ്റ് സൗജന്യമായി നല്‍കും. സപ്ലൈകോ ഗോഡൗണുകളില്‍ നിന്നും സാധനങ്ങള്‍ നിറച്ച കിറ്റുകള്‍ വിതരണത്തിനായി റേഷന്‍ കടകളിലെത്തിച്ച് കഴിഞ്ഞിട്ടുണ്ട്. വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്തു രൂപ 90 പൈസ നിരക്കില്‍ 10 കിലോ അരി ഓണത്തിന് വിതരണം ചെയ്യുന്നതിനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.