ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായി സംസ്ഥാനത്ത് ഇനി സൈറൺ മുഴങ്ങും. . പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങൾ വരുന്നത് അറിയാൻ വേണ്ടിയാണ് പുതിയ സംവിധാനം. ദുരന്ത തീവ്രതയനുസരിച്ച് വ്യത്യസ്ത നിറങ്ങളിൽ ഇനി അപകട മുന്നറിയിപ്പ് സൂചന അറിയാൻ കഴിയും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ പദ്ധതിയുടെ ഭാഗമായാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിൻ്റെ ഭാഗമായാണ് പദ്ധതി.
ഈ സംവിധാനമനുസരിച്ച് കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് വിവിധ നിറങ്ങൾ പ്രകാശിപ്പിച്ചു കൊണ്ട് വ്യത്യസ്ത ശബ്ദങ്ങളിൽ സൈറണുകൾ മുന്നറിയിപ്പ് നൽകും. 126 സൈറണുകളിൽ 91 എണ്ണമാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ അതിതീവ്ര ദുരന്തമുന്നറിയിപ്പുകൾ ഈ സംവിധാനംവഴി അറിയിക്കാനാവും.
സമീപകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു സംവിധാനം വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
ദുരന്ത മേഖലകളിൽ അപായ സൂചനകൾ അറിയാൻ ഇനി സൈറൺ
