വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാമെന്ന മുന്നറിയിപ്പുമായി മോട്ടര്‍ വാഹന വകുപ്പ്. വാഹനമോടിക്കുമ്പോൾ അപകടം വർധിക്കുന്ന സാഹചര്യത്തിൽ റോഡ് ഗതാഗത അതോറിറ്റി നിരവധി നിയമങ്ങൾ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്. എന്നാൽ പലരും ഇത്തരം നിയമങ്ങൾ പാലിക്കുന്നില്ല എന്ന് മാത്രമല്ല. അശ്രദ്ധമായ വാഹനാപകടങ്ങൾ വർദ്ധിക്കുന്നമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എംവിഡി നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
നിർദ്ദേശങ്ങൾ ഇവയാണ്:
1.ഇരുചക്ര വാഹനങ്ങളിൽ ഹാൻഡിലിൽ നിന്നും കൈകൾ വിടുവിക്കുന്നത്.
2. സ്റ്റിയറിംഗ് വീലിൽ നിന്നും കൈകൾ എടുക്കേണ്ടി വരുന്നത്.
3. മൊബൈൽ ഫോൺ ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാൽ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം.
4. നോട്ടം റോഡിൽ നിന്നും മാറുന്നത്.
5. ഡ്രൈവ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുന്നത്.
6.വാഹനമോടിക്കുമ്പോൾ ദീർഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈൽ ഫോൺ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം.
7.വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത്.
8. മേക്ക് അപ്പ് ചെയ്യുന്നത് .
9. വാഹനത്തിൽ നിലത്തു വീഴുന്ന സാധനങ്ങൾ എടുക്കുന്നത്.
10. റേഡിയോ / നാവിഗേഷൻ സിസ്റ്റത്തിലേക്ക് അമിതമായി ശ്രദ്ധിക്കുന്നത്.
ഇങ്ങനെയെന്തും അപകടത്തിലേക്ക് നയിച്ചെക്കാവുന്ന ശ്രദ്ധാ വ്യതിയാനമായേക്കാം. ശ്രദ്ധിക്കുക സുരക്ഷിതരാകുക.