ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ജനവാസ മേഖലയില്‍ മുതലകള്‍ കയറുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി

Share

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്തില്‍ പ്രളയസമാന സാഹചര്യമാണ്. മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ 32 പേര്‍ മരിച്ചു. 23000 ലധികമാളുകളെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കരസേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് 11 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. 122 ഡാമുകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശിലും ദില്ലിയിലും പെയ്ത കനത്ത മഴയിൽ പ്രധാനറോഡുകളിലടക്കം വെള്ളക്കെട്ട് രൂക്ഷമാണ്.
അതിശക്തമായ മഴയില്‍ ഗുജറാത്തിലെ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വെള്ളത്തില്‍ മുങ്ങിയ നഗരത്തില്‍ ഇപ്പോള്‍ വിഹരിക്കുന്നത് നിരവധി മുതലകളാണ്. വഡോദര അടക്കമുള്ള സ്ഥലങ്ങളില്‍ ജനവാസ മേഖലയില്‍ മുതലകള്‍ കയറിയത് നാട്ടുകാരെ ഉള്‍പ്പെടെ ഭയത്തിലാക്കുന്നുണ്ട്. അതേസമയം മഴ കണക്കുന്ന സാഹചര്യത്തിൽ മുതലകളെ കാണുന്നത് സ്ഥിരമാണെന്നാണ് നാട്ടുകാർ അറിയിച്ചത്.