കൊച്ചി: മാൻഹോളിൽ കുടുങ്ങിയവരെ കണ്ടെത്താനും മാലിന്യം നീക്കാനും ഇനി ബുദ്ധിമുട്ടില്ല. ആ പണി ചെയ്യാൻ കേരളത്തിൽ റോബോട്ട് റെഡി. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻതോട്ടിൽ ജോയ് എന്ന വ്യക്തി മരണപ്പെട്ട സാഹചര്യത്തിൽ പുതിയ ഒരു റോബോട്ടിക് സംവിധനമാണ് നിലവിൽ കൊണ്ടുവന്നിരിക്കുന്നത്. . ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഓടകളിലെ മാലിന്യം നീക്കാൻ മനുഷ്യർ തന്നെ ഇറങ്ങണമല്ലേയെന്നായിരുന്നു അപകടത്തിൽ ചോദിച്ചിരുന്നത്. ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തുന്ന രീതിയിലാണ് പുതിയ റോബോട്ടിക് സംവിധാനം.
മികച്ച ഡ്രോണും, മാലിന്യംമാറ്റൽ യന്ത്രവും അടങ്ങുന്നതാണ് റോബോട്ട്. കാർബൺ ഫൈബർ ബോഡിയോടെ മൂന്നു ചക്രങ്ങളുള്ള യന്ത്രമാണ് മാൻഹോളിലേക്ക് ഇറങ്ങിച്ചെന്ന് കൃത്യമായ വിവരം മോണിറ്ററിൽ അറിയിക്കുക. മാൻഹോളിനകത്തെ കാർബൺ മോണോക്‌സൈഡ്, മീഥയ്ൻ, അമോണിയ തുടങ്ങിയ വിഷവസ്‌തുക്കളെ റോബോട്ട് കണ്ടെത്തി വിവരം നൽകും. എത്ര ഇരുട്ടുള്ള സ്ഥലമായാലും 180 ഡിഗ്രി തിരിയുന്ന നാലു കാമറകളുമായി താഴേക്കിറങ്ങുന്ന ഡ്രോൺ കൃത്യമായ ദൃശ്യങ്ങൾ പകർത്തിനൽകും. മാൻഹോളിനകത്തെ തത്സമയദൃശ്യങ്ങൾ പുറത്തുള്ള സ്‌ക്രീനിൽ കാണാനും കഴിയും.
ഈ റോബോട്ടിക് സംവിധാനം നിർമിക്കാനുള്ള എല്ലാ സാങ്കേതിക വിദ്യയുടെ ആശയം വിദ്യാർത്ഥികൾ ചേർന്നാണ് ആരംഭിച്ചത്. 2014 ൽ കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജിൽനിന്ന് പഠിച്ചിറങ്ങിയ വിമൽ ഗോവിന്ദ്, എൻ പി നിഗിൽ, റാഷിദ്, അരുണ ദേവ് എന്നിവർ ചേർന്നാണ് മാൻഹോൾ ക്ലീനിങ് റോബോട്ട് ഒരുക്കിയത്.