മലപ്പുറം ഗേള്‍സ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം വിജയിച്ചു

Share

മലപ്പുറം: മലപ്പുറം ഗേള്‍സ് സ്‌കൂളിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം വിജയം കണ്ടു. സ്കൂളിൽ പുഴുശല്യം രൂക്ഷമാകുന്നതിനെതിരെയാണ് വിദ്യാർത്ഥികളായ പെൺകുട്ടികൾ ചേർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധം നടത്തിയത്. മുമ്പും ഇതേ പ്രെശ്നം തുടർന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അധികൃതരോട് പരാതി നൽകിയിരുന്നു. എന്നാൽ പരിഹാരം ഒന്നുമുണ്ടായില്ല. തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷം സ്‌കൂളിലെ വിവിധ ഭാഗങ്ങളും ഡിഡിഇ സന്ദര്‍ശിച്ചു
നിലവിൽ മലപ്പുറം ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചു. സ്‌കൂളിലെ ഭക്ഷണത്തില്‍ പുഴു കണ്ടുവെന്ന് പരാതി അറിയിക്കാനാണ് കുട്ടികള്‍ എത്തിയത്. വിദ്യാര്‍ഥികള്‍ നൽകിയ പരാതിയില്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പരാതി അറിയിക്കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കിയാണ് മന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ചത്.
അതേസമയം സ്‌കൂള്‍ കെട്ടിടത്തിനായി 3.9 കോടി കിഫ്ബി വഴി നേരത്തെ അനുവദിച്ചിട്ടുണ്ടെന്നും, പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടിയും അനുവദിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലാബിന്റെ പ്രവര്‍ത്തനത്തിനായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.