നിപ ബാധിത സമ്ബർക്കപ്പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് സ്വദേശികളും

Share

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബർക്കപ്പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് സ്വദേശികളും. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേരാണ് സമ്ബർക്കപ്പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ട്. ഇതില്‍ രണ്ട് പേർ പ്രാഥമിക സമ്ബർക്കപ്പട്ടികയിലാണ്. ഇതിലൊരാള്‍ സ്റ്റാഫ് നഴ്സാണ്. മറ്റേയാള്‍ ആശുപത്രിയിലെ സെക്യൂരിറ്റിയാണ്. സമ്ബർക്കപ്പട്ടികയിലുള്ള ഒരാള്‍ക്ക് പനിയുള്ളതായും റിപ്പോർട്ടുകളുണ്ട്.
നിപ ബാധിതനായ കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് യുവാവും ആശുപത്രിയില്‍ എത്തിയിരുന്നു. മലപ്പുറത്ത് നിന്ന് തിരികെ നാട്ടില്‍ എത്തിയിട്ടും യുവാവിന്റെ പനി മാറിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല. നാല് സാമ്ബിളുകള്‍ ഇന്ന് പരിശോധിക്കും. ഇവരെ നിരീക്ഷണത്തിലാക്കാൻ മെഡിക്കല്‍ കോളേജ് പേവാർഡില്‍ രണ്ട് നില ഒഴിച്ചിട്ടിട്ടുണ്ട്.
അതേസമയം, നിപ ബാധിച്ച്‌ മരിച്ച പതിനാലുകാരൻ അമ്ബഴങ്ങ കഴിച്ചതായി സ്ഥിരീകരിച്ചു. രോഗത്തിന്റെ ഉറവിടം അമ്ബഴങ്ങയില്‍ നിന്നാണോയെന്ന് പരിശോധിച്ചുവരികയാണ്. അതോടൊപ്പം തന്നെ കുട്ടി ചികിത്സ തേടിയ ആശുപത്രിയില്‍ എത്തിയവരുടെ സാമ്ബിളുകളും പരിശോധിക്കും. കുട്ടിയുടെ മാതാപിതാക്കളടക്കം ഒൻപതുപേരുടെ സാമ്ബിളുകളാണ് ഇന്ന് കോഴിക്കോട് പരിശോധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതില്‍ ആർക്കും രോഗലക്ഷണങ്ങളില്ല. കുട്ടി ബസില്‍ കയറിയിട്ടുണ്ട്. ബസ് ഏതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാവിലെ വരെയുള്ള കണക്കനുസരിച്ച്‌ 350 പേരാണ് സമ്ബർക്കപ്പട്ടികയിലുള്ളത്. ഇതില്‍ 101 പേർ ഹൈറിസ്‌ക് കാറ്റഗറിയാണ്. 68 പേർ ആരോഗ്യപ്രവർത്തകരാണ്.