വിമാന യാത്രയിൽ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കാൻ ഖത്തര്‍ എയര്‍വെയ്‌സ്

Share

ദോഹ: വിമാന യാത്രയിൽ ഖത്തര്‍ എയര്‍വെയ്‌സ് ഉറ്റവരോട് സംസാരിക്കാനും, ചാറ്റ് ചെയ്യാനുമായി ഇനി മുതൽ വിമാനം ഇറങ്ങുന്നതു വരെ കാത്തുനില്‍ക്കേണ്ടിവരില്ല. വിമാനത്തിനുള്ളിൽ തന്നെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷൻ ലഭ്യമാകുന്ന സംവിധാനം ഒരുക്കുകയാണ് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ്.
വിമാനങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ ലിങ്കുമായി കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വെയ്‌സ്. ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ മൂന്ന് ബോയിംഗ് 777-300 വിമാനങ്ങളില്‍ ഹൈ-സ്പീഡ്, ലോ-ലേറ്റന്‍സി വൈ-ഫൈ ലഭ്യമാക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ അറിയിച്ചു.
സെക്കന്‍ഡില്‍ 500 മെഗാബിറ്റ് വരെ അള്‍ട്രാ ഹൈസ്പീഡ് വൈഫൈ കണക്റ്റിവിറ്റിയാണ് ഖത്തര്‍ എയര്‍വെയ്‌സ് വാഗ്ദാനം ചെയ്യുന്നത്. അതിവേഗം വീഡിയോകള്‍ കാണാനും ഓണ്‍ലൈന്‍ ഗെയിമിംഗിനും മികച്ച വെബ് ബ്രൗസിംഗിനും ഇത് സൗകര്യമൊരുക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ മുഴുവന്‍ ആധുനിക വിമാനങ്ങളിലും സ്പേസ് എക്സ്-പവര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈഫൈ സേവനം വ്യാപിപ്പിക്കാനാണ് ഖത്തര്‍ എയര്‍വെയ്‌സ് പദ്ധതിയിടുന്നത്.