അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഇനി പുതിയ പേരിൽ അറിയപ്പെടും

Share

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലുകളിൽ ഒന്നാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം. അതിനുപുറമെ പുതിയ മാറ്റവുമായി വന്നിരിക്കുകയാണ് അബുദാബി. ഇനി മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ സ്മരണയ്ക്കായാണ് സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എ ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ പ്രഖ്യാപനം. പഴയ ടെർമിനലിനെക്കാൾ മൂന്നിരട്ടി വലുപ്പമുള്ളതാണ് പുതിയ ടെർമിനൽ. മാത്രമല്ല വർഷം നാലരക്കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഈ ടെർമിനലിനുണ്ടാകും. അതേസമയം ഈ കഴിഞ്ഞ ബുധൻ മുതൽ നവംബർ 14 വരെ മൂന്ന് ഘട്ടമായാണ് വിമാനസർവീസുകൾ പുതിയ ടെർമിനലിലേക്ക് മാറ്റിയിരിക്കുന്നത്. നിലവിൽ വിസ് എയറും 15 വിമാനകമ്പനികളും പുതിയ ടെർമിനലിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ നവംബർ ഒമ്പത് മുതൽ ഇത്തിഹാദിന്റെ 16 വിമാനങ്ങളും, നവംബർ 14 മുതൽ 28 വിമാനകമ്പനികളും പുതിയ ടെർമിനലിലൈക്ക് മാറുന്നതായിരിക്കും.