ഫുട്‌ബോൾ ഗ്രൗണ്ടിൽ പുതിയ പരിഷ്‌കാരത്തിന് തയ്യാറെടുത്ത് ഫിഫ. നിലവിൽ ഫുട്‌ബോളിലുള്ള മഞ്ഞ, ചുവപ്പ് കാർഡുകളുടെ കൂടെ ഇനി നീല കാർഡും ഉൾപെടും. രാജ്യാന്തര ഫുട്‌ബോൾ സംഘടനയാണ് ഈ പുതിയ തീരുമാനം പുറപ്പെടുവിച്ചത്. മറ്റുള്ള കാർഡിൽ നിന്നെല്ലാം വ്യത്യസ്‌തമാണ് നീല കാർഡ്. നിശ്ചിതസമയത്തേക്ക് ഫൗൾ കളിക്കുന്നവരെ പുറത്തിരുത്താനാണ് ഇനി നീല കാർഡ് ഉപയോഗിക്കുക. ഈ കാർഡിന്റെ ദൈർഘ്യം 10 ണക്കാക്കുകയും, താരം കളിയിൽ നിന്ന് പിന്മാറേണ്ടതായും വരും. നിലവിൽ റഗ്‌ബിയിലും ഐസ് ഹോക്കിയിമിനിറ്റോ 15 മിനിറ്റോ ആയിരിക്കും. താരങ്ങൾക്ക് നീല കാർഡ് ലഭിച്ചാൽ നിശ്ചിതസമയത്തിനുശേഷം കളത്തിൽ തിരിച്ചെത്തുകയും ചെയ്യാം. എന്നാൽ രണ്ട് തവണ നീല കാർഡ് ലഭിച്ചാൽ റെഡ് കാർഡിന് തുല്യമായി കലുമാണ് കളിക്കാരെ പുറത്തിരുത്തുന്ന സംവിധാനമുള്ളത്. അടുത്തമാസം നടക്കാനിരിക്കുന്ന രാജ്യാന്തര ഫുട്‌ബോൾ അസോസിയേഷൻ സമിതികളുടെ യോഗത്തിൽ ഈ പുതിയ പദ്ധതി അവതരിപ്പിക്കാനാണ് ഫിഫയുടെ ലക്ഷ്യം. നിലവിൽ പരീക്ഷണാടിസ്ഥാത്തിൽ മാത്രമാകും നീല കാർഡ് ഉപയോഗിക്കു.