സൗദി അറേബ്യ: സൗദി ജയിലിൽ 22 ദിവസത്തെ തടവിന് ശേഷം മലയാളി യുവാവ് മോചിതനായി. നിയന്ത്രിത മരുന്ന് കെെവശം വെച്ചതിനാണ് മലപ്പുറം തിരൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യുവാവ് തടവിലായത്. അബഹയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം ഉംറ ഗ്രൂപ്പിന്റെ ബസില്‍ ഉംറ നിര്‍വഹിക്കാനായി യാത്ര പുറപ്പെട്ടപ്പോൾ ആണ് പോലീസ് പിടിയിലാകുന്നത്. നാര്‍കോട്ടിക് വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്ക്വാഡ് ഉംറ ബസിൽ കയറി പരിശോധന നടത്തി നിയന്ത്രിത വസ്തു കണ്ടെത്തിയതിനെ തുടർന്ന് ജയിലിൽ ആവുകയും ചെയ്തു. വേദന നിവാരണത്തിന് ഉപയോഗിക്കുന്ന മരുന്നാണ് എന്ന് പറഞ്ഞെങ്കിലും തെളിവായി രേഖകൾ ഒന്നും ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയുകയായിരുന്നു. നാട്ടിൽ നിന്നുള്ള ഡോക്ടറുടെ നിർദേശ പ്രകാരം മരുന്നു വാങ്ങിയത്. മരുന്നാണെന്ന് ലാബ് പരിശോധനയില്‍ പിന്നീട് തെളിയുകയും അതു പബ്ലിക് പ്രോസിക്യൂട്ടറെ ബോധ്യപ്പെടുകയും ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം ജയിൽ മോചിതനായത്.