വിദ്യാർത്ഥികളുടെ കൺസെഷൻ ഉറപ്പ്‌വെരുത്തണം; ബാലാവകാശ കമ്മീഷന്‍

Share

തിരുവനന്തപുരം: വിദ്യാര്‍ത്ഥികൾക്ക് കണ്‍സഷൻ നൽകുന്നതിന് കര്‍ശന ഇടപെടലുമായി ബാലാവകാശ കമ്മീഷന്‍ രംഗത്ത്. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള കണ്‍സഷന്‍ നിശ്ചയിച്ച നിരക്കില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു. കൂടാതെ കണ്‍സഷന്‍ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.