രാജ്യത്തേക്ക് പ്രവേശിക്കാനുള്ള നിയമം കർശനമാക്കി കുവൈറ്റ്

Share

കുവെെറ്റ്: കുവൈത്തിൽ വിസിറ്റ്, ടൂറിസ്റ്റ് സന്ദർശക വിസകൾ ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് പ്രവേശന നിയമങ്ങൾ കർശനമാക്കി. കുവെെറ്റ് വിമാനത്താവളത്തിലാണ് പരിശോധന ശക്തമാക്കുന്നത്. അതേസമയം രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും ബയോമെട്രിക് വിരലടയാള സംവിധാനം ശക്തമാക്കും. സ്വദേശികളും, വിദേശികളും രാജ്യത്തിന് പുറത്ത് പോയി വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം എന്നാണ് തീരുമാനം. മാത്രമല്ല ഇതുവരെ വിരലടയാളം രേഖപ്പെടുത്താത്തവർക്ക് വേണ്ടി ഷോപ്പിങ് മാളുകളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തി വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ ആണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആണ് രാജ്യത്തെ പൗരൻമാർക്കും, വിദേശികൾക്കും നിർദേശം നൽകിയിരിക്കുന്നത്.