പ്ലേ സ്റ്റോറില്‍ നിന്ന് 17 ലോണ്‍ ആപ്പുകള്‍ നീക്കി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ഒരു കോടിയില്‍പ്പരം ഉപയോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്ത ലോണ്‍ ആപ്പുകളാണ് നിലവിൽ നീക്കിയത്. വായ്പയുടെ മറവില്‍ ഉപയോക്താക്കളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും, ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ ശക്തമായ നടപടി.
ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ ഫോണില്‍ നിന്ന് ഈ ആപ്പുകളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോണില്‍ നിന്ന് ഉടന്‍ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകള്‍; AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow5, CrediBus6, FlashLoan, PrstamosCrdito, Préstamos De Crédito-YumiCash, Go Crédito, Instantáneo Préstamo, Cartera grande, Rápido Crédito, Finupp Lending, 4S Cash, TrueNaira16, EasyCash.