തിരുവനന്തപുരം: കേരളത്തില്‍ വിദേശ മദ്യ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് ബെവ്‌കോ നിര്‍ദ്ദേശം നല്‍കി. ഈ മാസം രണ്ടു മുതല്‍ വിദേശ മദ്യത്തിന്റെ വില 9 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബല്‍ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ മദ്യത്തിന്റെ സ്റ്റോക്ക് വില്‍ക്കേണ്ടെന്നാണ് ബെവ്‌കോ ജനറല്‍ മാനേജര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബെവ്‌കോ മാനേജര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ വന്ന എല്ലാ സ്റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. വില രേഖപ്പെടുത്തി കഴിഞ്ഞ ശേഷം മാത്രമേ മദ്യം വില്‍ക്കാന്‍ പാടുള്ളൂ എന്നാണ് ഉത്തരവില്‍ പറയുന്നത്.