തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദമായ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. കൃത്യമായ സാങ്കേതിക-സാഹചര്യ തെളിവുകളടക്കം വിജിലന്‍സിന് കൈമാറിയെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയതെന്നും താന്‍ ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും കുഴല്നാടന് പ്രതികരിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നിനും പിണറായി അടക്കമുള്ളവര്‍ മറുപടി നല്‍കിയിട്ടില്ലെന്നും പി.വി താനല്ല എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്നും അത് പിണറായി വിജയന് തന്നെയാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി. നിയമപോരാട്ടത്തിന് കോണ്‍ഗ്രസ് പാര്ട്ടിയുടെും യു.ഡി.എഫിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും കുഴല്നാടന് പറഞ്ഞു.