കോട്ടയം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രയിന്‍ മംഗലാപുരം-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ട്രെയിന്‍ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ വന്ദേഭാരത്. പുതിയ വന്ദേഭാരത് ഓണസമ്മാനമായി കേരളത്തിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം വരാത്തതിനാലാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയാത്തതെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്.