നൈജറിലെ ഇന്ത്യക്കാര്‍ അടിയന്തിരമായി ഒഴിയണം; നിര്‍ദേശം നല്‍കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

Share

ഡല്‍ഹി: നൈജറിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സൈനിക അട്ടിമറി മൂലം സംഘര്‍ഷഭരിതമായ നൈജറില്‍ നിന്ന് എത്രയും വേഗം ഒഴിയാനാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നൈജറിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയ പ്രതിനിധി അരിന്ദം ബാഗ്ചി അറിയിച്ചു. നൈജറിലേക്കുള്ള യാത്ര തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും ബാഗ്ചി ആവശ്യപ്പെട്ടു. നൈജറിലെ വ്യോമമേഖല അടച്ചിട്ടിരിക്കുന്നതിനാല്‍, കരമാര്‍ഗം രാജ്യം വിടാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ അതീവജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ഓര്‍മപ്പെടുത്തി.