കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം കുറേ നാളുകളായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ ഭേദപ്പെട്ട് വരുന്നതിനിടെയാണ് ഇന്ന് (07-08-2023) വൈകുന്നേരത്തോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായതെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു. ലഭ്യമാകുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവില്‍ എഗ്മോ സഹായത്തോടെയാണ് അദ്ദേഹം ചികില്‍സയില്‍ കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നാളെ രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.