കൊച്ചി: ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യുട്യൂബര്‍ അജു അലക്‌സിന്റെ വീടാക്രമിച്ചു എന്ന പരാതിയില്‍ നടന്‍ ബാലക്കെതിരേ പോലീസ് കേസെടുത്തു. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറാണ് ബാലയ്‌ക്കെതിരെ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബാലക്കെതിരേ ചെകുത്താന്‍ യൂട്യൂബ് അക്കൗണ്ടിലൂടെ അജു അലക്‌സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. അജു വീട്ടില്‍ ഇല്ലാത്ത സമയത്ത് ബാല വീട്ടിലെത്തുകയും സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും യുട്യൂബറെ കൊല്ലുമെന്ന് പറഞ്ഞാണ് പോയതെന്നുമാണ് പരാതിയില്‍ പറയുന്നത്. ആറാട്ടണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയും മറ്റ് രണ്ട് ഗുണ്ടകളും ബാലക്കൊപ്പമുണ്ടായിരുന്നു എന്നും പരാതിയില്‍ പറയുന്നു. അതേസമയം താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മോശം വാക്കുകള്‍ ഉപയോഗിച്ച് വീഡിയോ ചെയ്യുന്നതിനെതിരേ പ്രതികരിച്ചതാണെന്നും ബാല പറയുന്നു. യുട്യൂബറിന്റെ വീട്ടിലെത്തി സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ വീഡിയോ ബാല ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം വാര്‍ത്ത പ്രചരിച്ചതോടെ ചെകുത്താന്‍ യുട്യൂബര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്.