ദില്ലിയിലെ വായു മലിനീകരണം; സുപ്രീംകോടതി ഇന്ന് ഹർജി പരിഗണിക്കും

Share

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ഹരിയാന ചീഫ് സെക്രട്ടറിയോട് ഇന്ന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം.
നിയമലംഘകര്‍ക്കെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് അഭയ് എസ് ഓക, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമ്മാനുള്ള എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
ഡൽഹിയിലെ വായു ശുദ്ധീകരിക്കുന്നതിനുള്ള പരിഷ്കാരങ്ങൾക്ക് സുപ്രീം കോടതി പലപ്പോഴും നേതൃത്വം
നൽകിയിട്ടുണ്ട്. അതിൻ്റെ ചില ഉത്തരവുകളിൽ ചില നടപടിയും എടുത്തിരുന്നു. നഗരത്തിൽ അനുവദിച്ച വാഹനങ്ങൾ; വായു മലിനീകരണം ഉണ്ടാക്കുന്ന ആയിരക്കണക്കിന് ഫാക്ടറികളുടെ സ്ഥലംമാറ്റം; ഉദ്വമനം കുറയ്ക്കുന്നതിന് ബിസിനസ്സുകളുടെ സീൽ ചെയ്യൽ എന്നിവ. ഇത്തരം നടപടികൾ സർക്കാരിന് ഇഷ്ടമില്ലാതിരുന്നിട്ടും ഈ നിയമമങ്ങളും, ഉത്തരവാദിത്വങ്ങളും നടപ്പാക്കിയിരുന്നു.
എന്നാൽ വിമർശകർ കോടതിയുടെ തീരുമാനങ്ങളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുകയും അത് പലപ്പോഴും എക്സിക്യൂട്ടീവ് നടപടികളിലേക്ക് നീങ്ങുകയും ചെയ്‌തു. പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ 40 വർഷത്തിനിടെ തലസ്ഥാനത്ത് മലിനീകരണം കൂടുതൽ വഷളായിട്ടുണ്ടെന്നാണ് ജനങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. വരഷങ്ങളായി നടക്കുന്ന ഹർജി പരിഗണിക്കൽ നടപടിയിൽ തീരുമാനമുണ്ടാകുമെന്നാണ് കാത്തിരിപ്പ്.