ജമ്മു കാശ്മീരിൽ ഇനി പുതിയ സർക്കാർ രൂപീകരണം

Share

കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ അറിയിപ്പ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. ഇതോടെ കശ്‍മീരിൽ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുങ്ങുകയാണ്.
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് സഖ്യമാണ് വിജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള അടുത്ത മുഖ്യമന്ത്രി. സഖ്യത്തിന്റെ നേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2019 ഒക്ടോബര്‍ 31നാണ് രാഷ്ട്രപതി ഭരണം ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയത്. ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെയായിരുന്നു ഈ തീരുമാനം.