പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പി വി അന്‍വര്‍ എം എല്‍ എ. ‘തന്റെ ആശയങ്ങളുമായി മുന്നോട്ട് പോകും. മതേതരത്വത്തില്‍ ഊന്നിയ പ്രത്യയശാസ്ത്രം കൊണ്ടുവരും. തനിക്കൊപ്പം ജനങ്ങളും ഉണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്ലായിടത്തും മത്സരിക്കുമെന്നും’ പി വി അന്‍വര്‍ പറഞ്ഞു.
ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്ന ആമുഖത്തോടെയാണ് അൻവർ തന്റെ പാർട്ടി രൂപീകരണത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരുമെന്നും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും അൻവർ പറഞ്ഞു.
ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലീം വിട്ടാൽ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ ആരുണ്ടാക്കിയതാണെന്ന ചോദ്യവും അൻവർ ഉയർത്തി. ഇതെല്ലം സിപിഎം സൃഷ്ടിയാണെന്നും അൻവർ നിലമ്പൂരിൽ പറഞ്ഞു. ഇടതുമുന്നണിയിൽ നിന്ന് പുറത്തുവന്നതിന് ശേഷമാണ് പുതിയ പാർട്ടി പ്രഖ്യാപനം.