വയനാട് ദുരന്തത്തിന്റെ പേരിൽ അനധികൃതമായി ഫണ്ട് പിരിച്ചെടുത്ത യൂത്ത്കോണ്‍ഗ്രസ്സ് നേതാവിനെ സസ്‌പെൻഡ്  ചെയ്തു

Share

വയനാട് ദുരന്തത്തിന്റെ പേരിൽ അനധികൃതമായി ഫണ്ട് പിരിച്ചെടുത്ത ചേളന്നൂരിലെ യൂത്ത്കോണ്‍ഗ്രസ്സ് നേതാവിനെ
കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം സസ്‌പെൻഡ്  ചെയ്തു.  പിഎം. അനസിനെതിരിയാണ് ജില്ലാ നേതൃത്വത്തിന്റെ  നടപടി. അനസ് അനധികൃതമായി ഫണ്ട് പിരിവ് നടത്തിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് ഡിസിസി ഭാരവാഹികളെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനസിനെതിരെ നടപടി എടുത്തത്.