ഇന്ന് അധ്യാപക ദിനം; അറിവ് പകർന്ന് നൽകുന്നവർക്ക് ഇന്ന് ആദരവ്

Share

വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വലിയ പങ്കാണ് വഹിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനും തത്വചിന്തകനുമായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത്.
ശിഷ്യന്മാരും സുഹൃത്തുക്കളും ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ തന്റെ ജന്മദിനം, തന്റെ പേരിൽ ആഘോഷിക്കുന്നതിനുപകരം അത് അധ്യാപക ദിനമായി ആചരിച്ചാൽ ഏറെ അഭിമാനകരമാകുമെന്ന് ഡോക്ടർ രാധാകൃഷ്ണൻ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ ആഗോള തലത്തിൽ ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നത്. 1966 ല്‍ അധ്യാപകരുടെ ജീവിത നിലവാരം സംബന്ധിച്ച ശുപാര്‍ശ ഒപ്പിട്ടതിന്‍റെ ഓര്‍മ്മപ്പെടുത്തലായാണ് ഒക്ടോബർ അഞ്ചിന് അധ്യാപകദിനം ആചരിക്കുന്നത്. എന്നാൽ ലോക അധ്യാപകദിനം ഒരുമാസം കൂടി കഴിഞ്ഞ് ഒക്ടോബർ അഞ്ചിനാണ്. 1966 ഒക്ടോബർ 5 നായിരുന്നു അധ്യാപകരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പ്രാരംഭ തയ്യാറെടുപ്പും തുടർവിദ്യാഭ്യാസവും, നിയമനം, തൊഴിൽ, അധ്യാപന – പഠന സാഹചര്യങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ അടങ്ങുന്ന ശുപാർശ യുനെസ്‌കോ അംഗീകരി ക്കുന്നത്. ഈ ദിവസത്തെ അനുസ്മരിക്കുവാൻ വേണ്ടിയാണ് യുനെസ്‌കോ 1994 മുതൽ ലോക അധ്യാപക ദിനം ആഘോഷിച്ച് തുടങ്ങിയത്.
ഇന്ന് നാം ആഘോഷിക്കുന്ന അധ്യാപകദിനം കേവലം ഒരു ആചരണം മാത്രമല്ല. വ്യക്തി ജീവിതത്തിലും സമൂഹത്തിൽ മൊത്തത്തിലും അധ്യാപകർ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണിത്. അധ്യാപകരെ ആദരിക്കുന്നതിലൂടെയും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിലൂടെയും, വിദ്യാഭ്യാസത്തിനും ഭാവി തലമുറയുടെ വികസനത്തിനുമുള്ള ജനതയുടെ പ്രതിബദ്ധതയാണ് യഥാർത്ഥത്തിൽ വെളിപ്പെടുന്നത്.