അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്ന് നടി പാർവ്വതി തിരുവോത്ത്. മറുപടി പറയേണ്ടവർ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും താരം പറഞ്ഞു. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയെ കുറിച്ചുള്ള പാർവ്വതിയുടെ അഭിപ്രായം .
അമ്മയുടെ മാധ്യമങ്ങളിൽ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്. കൂടുതൽ പരാതികളുമായെത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നുവെന്നും പാർവതി പറഞ്ഞു. ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണ് ഇതെന്നും താരം പറഞ്ഞു
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലെ വെളിപ്പെടുത്തലിനു പിന്നാലെ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചിരുന്നു.കൂടുതൽ നടിമാർ പരാതിയുമായി രംഗത്തെത്തിയതോടെ താരസംഘടന പിരിച്ചുവിടുകയായിരുന്നു. അതേസമയം അഭിനേത്രിയുടെ പരാതിയിൽ കൂടുതൽ കേസുകൾ രെജിസ്റ്റർ ചെയ്യ്ത പൊലീസ്. മണിയൻപിള്ള രാജു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയും കേസെടുത്തു. മണിയൻ പിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസും, നോബിളിനെതിരെ പാലാരിവട്ടം പൊലീസും, വിച്ചുവിനെതിരെ നെടുമ്പാശ്ശേരി പൊലീസുമാണ് കേസെടുത്തത്.