ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മലയാള സിനിമ മേഖലയിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനമാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പറഞ്ഞു. റിപ്പോർട്ടിൻ മേൽ ചീഫ് സെക്രട്ടറിയും ഡിജിപിയും സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കുള്ളിൽ വിശദീകരിക്കണം. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. നേരത്തെ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് നാലര വർഷത്തിന് ശേഷം റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തൊക്കെ ചെയ്യണമെന്ന് ഹൈക്കോടതി തീരുമാനിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോടതി നിർദേശിച്ച പ്രകാരമായിരിക്കും തുടർ നടപടി. റിപ്പോർട്ട് പൂർണമായും പുറത്തുവിടാത്തതിനെ കുറിച്ച് അറിയില്ലെന്നും സതീദേവി പറഞ്ഞു