കൊടിത്തി: ഓൺലൈൻ തട്ടിപ്പിൽ കൊടിഞ്ഞി സ്വദേശിയായ യുവാവിന് 20 ലക്ഷത്തിലേറെ രൂപ നഷ്ടമായി.
ബി.ആർ.പി ഫണ്ട് എന്ന ആപ്പ് വഴി പല തവണകളായി പണം നിക്ഷേപിച്ച കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പാലക്കാട്ട് മുഹമ്മദ് ഫായിസിനാണ് തുക നഷ്ടപ്പെട്ടത്. 20,76,620 രൂപയാണ് യുവാവിന് നഷ്ടമായത്. വലിയ ലാഭം വാഗ്ദാനം ചെയ്ത് പറഞ്ഞ കാലാവധിയും കഴിഞ്ഞു നിക്ഷേപിച്ച പണം പോലും തിരികെ ലഭിക്കാതെ വന്നതോടെ യുവാവ് തിരൂരങ്ങാടി പൊലീസിൽ പരാതിനൽകുകയായിരുന്നു.
2024 ജൂൺ 21-നാണ് യുവാവ് ആപ്പ് വഴി പണം നിക്ഷേപിച്ചത്. ഓരോ മാസവും ലാഭം വാഗ്ദാനം ചെയ്‌ത തട്ടിപ്പുകാർ മാസം പിന്നിട്ടിട്ടും മറുപടി ഇല്ലാതിരിക്കുകയും നിക്ഷേപിച്ച പണം പോലും നൽകാതിരിക്കുകയും ചെയ്തതോടെയാണ് പരാതി നൽകിയത്. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.