ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ബാഗേജ് സര്‍വിസ് സെന്റര്‍ തുടങ്ങി. ടെര്‍മിനല്‍ രണ്ടിലാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാഗേജ് സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന കേന്ദ്രമെന്ന പ്രത്യേകത ബാഗേജ് സര്‍വിസിനുണ്ട്. സെന്ററിലെത്തുന്ന യാത്രക്കാര്‍ക്ക് വളരെ വേഗം ബാഗുകള്‍ സൂക്ഷിക്കാനും തിരിച്ചെടുക്കാനും സാധിക്കുന്ന രീതിയിലാണ് അത്യാധുനിക ക്രമീകരണങ്ങള്‍ ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ക്കൊപ്പം ദുബൈ പോലീസ്, ദുബൈ കസ്റ്റംസ് എന്നിവരുടെ സഹകരണവും ഉള്‍പ്പെടുത്തിയാണ് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സര്‍വിസ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് 24 മണിക്കൂറും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ദുബൈ രാജ്യാന്തര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ടെര്‍മിനലിലെ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്താണ് സെന്റര്‍ തുറന്നിരിക്കുന്നതെന്നതിനാല്‍ യാത്രക്കാര്‍ക്ക് കുടുതല്‍ സമയം കാത്തുകെട്ടി നില്‍ക്കാതെ പെട്ടെന്ന് പോകാന്‍ സാധിക്കുമെന്നാതാണ് ഇതിന്റെ നേട്ടം.