മസ്കറ്റ്: രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് പുതിയ സർവീസുമായി സലാം എയർ. മസ്കറ്റിൽ നിന്നും ബെംഗളൂരു, മുംബെെ നഗരങ്ങളിലേക്കാണ് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം സെപ്റ്റംബര്‍ രണ്ട് മുതൽ മുബെെയിലേക്കും, സെപ്റ്റംബര്‍ ആറ് മുതൽ ബെംഗളൂരുവിലേക്കും ആണ് സർവീസ് ആരംഭിക്കുക. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വിസുകൾ ആണ് ഉണ്ടായിരിക്കുക. എന്നാൽ ബെംഗളൂരിവിലേക്ക് ആഴ്ചയിൽ രണ്ട് സർവിസുകളുമാണ് ഉണ്ടാകുക എന്നാണ് സലാം എയർ അധികൃതർ അറിയിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഈ രണ്ട് സെക്ടറിലേക്കും ഒമാൻ എയർ ഈടാക്കുന്നത്. മുംബൈയിലേക്ക് 19 റിയാലും, ബെംഗളൂരു സെക്ടറില്‍ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഓഫർ നിരക്കിൽ ആണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമേ കൊണ്ടുപോകാൻ സാധിക്കുകയുള്ളു. കൂടുതൽ ബാഗേജ് കൊണ്ട് പോകുന്നുണ്ടെങ്കിൽ അധിക തുക നൽകേണ്ടി വരും. ഇന്ത്യൻ സെക്ടറുകളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ആരംഭിച്ച ഡല്‍ഹി, ചെന്നൈ സർവിസുകള്‍ക്കൊപ്പം കേരളത്തിലെ കോഴിക്കോട്ടേക്കും സർവീസ് ഉണ്ടായിരിക്കും. കൂടാതെ ലെക്‌നോ, ജയ്പൂര്‍, ഹൈദരാബാദ്, എന്നിവിടങ്ങളിലേക്കും സലാം എയർ മസ്കറ്റിൽ നിന്നും സർവീസ് നടത്തുന്നുണ്ട്.