മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. മഴ കനത്തതോടെ നിരവധി ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, നെയ്യാർ, കല്ലട, മണിയാർ, മലങ്കര, ഭൂതത്താൻകെട്ട്, വാഴാനി, പീച്ചി, തിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, മലമ്പുഴ, മംഗലം, മൂലത്തറ, കാരപ്പുഴ, പഴശ്ശി ഡാമുകളാണ് തുറന്നത്. വാഴാനി, പീച്ചി മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ ബാണാസുര ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
അതേസമയം വയനാട് ഉരുൾപൊട്ടലിൽ 93 ആളുകളുടെ മൃതദേഹം കണ്ടെടുത്തു. 300 ഓളം ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. 45 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 93 പേരുൾപ്പെടെ ഇനിയും കണ്ടെത്താനുണ്ട്. വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.