മലപ്പുറം: മലപ്പുറം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എല്‍.പി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയെ തുടർന്ന് ഈ സ്കൂളിലെ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. അതില്‍ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളിലും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് ഷിഗല്ലയുടെ രോഗലക്ഷണങ്ങള്‍. നിലവിൽ ലക്ഷണം അനുഭവപ്പെടുന്നവർ ചികിത്സ തേടണമെന്ന നിർദ്ദേശമുണ്ട്.