ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൽ വർദ്ധിച്ചുവരുന്ന യഹൂദ കുടിയേറ്റം ജൂതന്മാരും അറബികളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. അത് വർഗീയ സംഘട്ടനമായി ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്നു. നിലവിൽ മിക്ക പലസ്തീനിയൻ അറബികളെയും പുറത്താക്കുകയും പലായനം ചെയ്യുകയും, കണക്കില്ലാതെ നിരവധി ആളുകൾ മരണപ്പെടുകയും, നാശ നാശനഷ്ടങ്ങൾ സംഭവിക്കുമ്പോഴും ഇതിന് പരിഹാരം കാണാതെ ഭരണകൂടം.
ഇപ്പോൾ പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. നിരവധി പ്രമുഖരാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്. പ്രമുഖരായ ദുല്‍ഖര്‍ സല്‍മാന്‍, നിഖില വിമല്‍, ബേസില്‍ ജോസഫ്, ഭാവന, പാര്‍വതി തിരുവോത്ത്, കാജള്‍ അഗര്‍വാള്‍, ഷെയ്ന്‍ നിഗം, കാളിദാസ് ജയറാം, സാനിയ ഇയ്യപ്പന്‍, പ്രയാഗ മാര്‍ട്ടിന്‍, ഹരിശങ്കര്‍ കെ എസ്, പ്രയാഗ മാര്‍ട്ടിന്‍, അനാര്‍ക്കലി മരിക്കാര്‍, സുപ്രിയ മേനോന്‍ തുടങ്ങി നിരവധി താരങ്ങളും ജനങ്ങളുമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് പങ്കുവെക്കുന്നത്.
‘എല്ലാ കണ്ണും റഫയില്‍’ എന്ന ക്യാപ്ഷനില്‍ വരുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് പ്രമുഖര്‍ പലസ്തീനിലെ പൊരുതുന്ന ജനതയ്ക്കൊപ്പം എന്ന നിലപാട് അറിയിച്ചത്. അതേസമയം റഫയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഫോട്ടോ എക്‌സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ‘എല്ലാ കണ്ണും റഫയില്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ തുടങ്ങിയത്.