സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനു പിന്നാലെ വൈറസ് വകഭേദം ഇന്ത്യയിലും

Share

ഡല്‍ഹി: സിംഗപ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനു പിന്നാലെ കൊറോണ വൈറസ് വകഭേദം ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം. കൊറോണ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവയാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. കോവി‍‍‍ഡ് ബാധിതരായ മുന്നൂറിലേറെ പേരില്‍ ഈ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.
ഇവയെല്ലാം ജെ.എൻ 1 വൈറസിെന്റ ഉപ വകഭേദങ്ങളാണെന്നും ആശുപത്രിയിലും ഗുരുതരമായ കേസുകളിലും വർധനവില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനാല്‍, ആശങ്കപ്പെടേണ്ടതില്ലെന്നാണ് അറിയിപ്പ്.
ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് 34 കെപി.1 കേസുകള്‍ കണ്ടെത്തിയത്. ഇതില്‍ 23 എണ്ണം പശ്ചിമ ബംഗാളിലാണ്. ഗോവ (ഒന്ന്), ഗുജറാത്ത് (രണ്ട്), ഹരിയാന (ഒന്ന്), മഹാരാഷ്ട്ര (നാല്), രാജസ്ഥാൻ (രണ്ട്), ഉത്തരാഖണ്ഡ് (ഒന്ന്) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.