കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനിൽ നിന്നാണ് 2332 ഗ്രാം സ്വർണം പിടികൂടിയത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. സ്വർണ്ണം പോക്കറ്റിൽ ചേർത്ത് നിലയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമാവുകയാണ്. രാജ്യത്തുള്ള നിരവധി ആളുകളാണ് അനധികൃതമായി നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നത്. കസ്റ്റംസ് സുരക്ഷ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങൾ നടക്കുന്നത് പതിവാണ്. 2024 ൽ ഇതുവരെയുള്ള കണക്കനുസരിച്ച് 10 കോടിയിലധികം അനധികൃത വസ്തുക്കളാണ് കസ്റ്റംസ് പിടികൂടിയത്. അതിൽ പുറമെയുള്ള രാജ്യത്തേക്ക് എത്ര കോടിയിലധികം വസ്തുക്കളാണ് കടത്തിയതെന്ന കണക്ക് പറയാൻ കഴിയില്ല.