വേനൽചൂടിൽ വൈദ്യുതി ക്ഷാമത്തിലും വെന്തുരുകി ജനങ്ങൾ

Share

മലപ്പുറം: വേനൽചൂടിൽ വെന്തുരുകി ജനങ്ങൾ. വേനൽ കടുത്തതോടെ വീടുകളിലെ വൈദ്യുത ഉപഭോഗവും കുത്തനെ കൂടി. രണ്ടു മാസത്തെ കറണ്ട് ബില്ലിലെ വൻ വര്‍ധനവറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. കഴിഞ്ഞ തവണ വന്നതിന്‍റെ ഇരട്ടിയാണ് മിക്ക വീടുകളിലും ഇത്തവണത്തെ കറണ്ട് ബില്ല്. വരുമാനം കൊണ്ട് ഒത്ത് വരുന്നില്ലെങ്കിലും എങ്ങനെയെങ്കിലും എസി വെക്കണമെന്നാണ് സാധാരണകുടുംബങ്ങളിൽ പോലും പറയുന്നത്. ചൂട് കാരണം രാത്രി പോലും ഉറങ്ങാൻ പറ്റാതായതോടെയാണ് എസിയിൽ ഭൂരിഭാഗം പേരും അഭയം പ്രാപിക്കുന്നത്. ഇതോടൊപ്പം നിർത്താതെ ഫാനുകൾ കൂടിയാകുമ്പോള്‍ കറണ്ട് ബില്ല് കുത്തനെ ഉയരുകയാണ്.
അതേസമയം ഉപഭോഗം കൂടുന്നതിനാൽ ലോഡ് ഷെഡിങ് കുറയ്ക്കുന്നതിനായി രാത്രി കാലങ്ങളിലെ കറന്റ്കട്ട് പതിവാണ്. ചൂടിനോടൊപ്പം രാത്രി സമയത്തെ കറന്റ് കട്ടും പതിവായതോടെ മുതിർന്നവർക്കും, കുട്ടികൾക്കും അസഹനീയമായിരിക്കുകയാണ്. ഇതേതുടർന്ന് കഴിഞ്ഞ ദിവസം മലപ്പുറം തിരുരിലെ പുറത്തൂർ സ്വദേശത്ത് കെ എസ് ഇ ബി ഓഫീസിനു മുന്നിൽ വൻ പ്രധിഷേധമാണ് നടന്നത്. നിലവിൽ ഒരു എസി ഉണ്ടെങ്കിലും 4000 മുതലാണ് ബില്ല് ലഭിക്കുന്നത്. വെള്ളത്തിന് വേറെയും ബില്ല്. കറണ്ട് ബില്ല് ഇരട്ടിയായതോടെ കുടുംബ ബജറ്റും താളം തെറ്റിയ അവസ്ഥയിലാണെന്നാണ് വീട്ടുകാര്‍ പറയുന്നത്.