ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി

Share

കോഴിക്കോട്: ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി. കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണമെന്നാണ് അറിയിപ്പ്. വിമാനനിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണമെന്നാണ് റിപ്പോർട്ട്. അതേസമയം കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും നല്‍കേണ്ടതാണ്. കരിപ്പൂരില്‍ നിന്നും പോകുന്ന ഹജ്ജ് യാത്രികരില്‍ നിന്നും അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കാരണം കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കരിപ്പൂർ വിമാനത്താവളം. എന്നാൽ വിമാനനിരക്കിന്റെ അടിസ്ഥാനത്തിലാണ് ഹജ്ജിന് പോകേണ്ട നിരക്ക് തീരുമാനിക്കുന്നത്, മാത്രമല്ല ഹജ്ജ് സീസൺ ആയതിനാൽ നിരക്കിൽ മാറ്റമുണ്ടാവാനും സാധ്യതയുണ്ടാകില്ല.