സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്നാരംഭിക്കും

Share

സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് ആരംഭിക്കും. കേരളത്തിലെ 83 താലൂക്കുകളിലും ചന്തകളുണ്ടാകുന്നതാണ്. ഏപ്രിൽ 13 വരെ പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്. വിലക്കയറ്റം പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ചന്തകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ്‌ വിഷു ചന്ത. സപ്ലൈകോയുടെ 1630 വിൽപ്പനശാലകളിലും മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ എന്നിവിടങ്ങളിലും വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാകും.
ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും. മാർച്ച് 29, 31, ഏപ്രിൽ 1, 2 തീയതികളിൽ ചന്ത പ്രവർത്തിക്കുന്നതായിരിക്കില്ല.