അബുദാബി: സൗദി അറേബ്യയിലേക്ക് തീര്‍ഥാടനത്തിന് പോകുന്നവര്‍ ഫ്‌ളൂ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന നിർദ്ദേശവുമായി യുഎഇ. ഉംറ യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 26 ചൊവ്വാഴ്ച മുതല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയെന്നാണ്ണ് യുഎഇ ആരോഗ്യ മന്ത്രാലയം (MoHAP) അറിയിച്ചത്. ഉംറ, ഹജ് തീര്‍ഥാടകര്‍ക്കെല്ലാം ഫ്‌ളൂ വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. യാത്രാനുമതി ലഭിക്കുന്നതിന് ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ ആവശ്യമായി വരും.
സൗദിയിലെ തീര്‍ഥാടകരുടെയും യുഎഇയില്‍ നിന്ന് തീര്‍ഥാടനത്തിന് പോകുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും പൊതുജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഈ നിബന്ധന നിര്‍ബന്ധമാക്കിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. തീര്‍ഥാടകര്‍ രാജ്യംവിടുന്നതിന് മുമ്പ് ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് വാക്‌സിനേഷന്‍ ചെയ്യണം. വിട്ടുമാറാത്ത രോഗങ്ങളുടെ സാഹചര്യത്തിലാണ് നിര്‍ദേശമെന്നും അറിയിപ്പില്‍ പറയുന്നു. വാക്‌സിന്‍ ഫലപ്രാപ്തി ഉറപ്പാക്കാനും ആവശ്യമായ പ്രതിരോധശേഷി നല്‍കാനും യാത്രയ്ക്ക് പത്ത് ദിവസം മുമ്പെങ്കിലും പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.