മസ്കറ്റ്: ഒമാനിലെ ആരോഗ്യമേഖലയിൽ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി ഒമാൻ ആരോഗ്യമന്ത്രാലയം. നിലവിൽ മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കാലാവധി അനുവദിച്ചിരിക്കുന്നത്. അതിന് ശേഷം ലെെസൻസ് പുതുക്കേണ്ടതാണ്. ഇനിമുതൽ ഹോസ്പിറ്റലുകളുടെ ലൈസൻസ് പുതുക്കുന്നതിനായി 3000 ഒമാൻ റിയാൽ നൽകേണ്ടി വരുന്നതാണ്. അതേസമയം ഫാർമസികളുടെ വെയർ ഹൗസുകൾക്ക് 450 റിയാൽ വരെ ഈടാക്കുന്നതായിരിക്കും. പൊതു ഫാർമസികളുടെ ലെെസൻസ് പുതുക്കുന്നതിനായി 300 റിയാലും, ഫാർമസികൾ, സ്റ്റഡി സെന്റർ, ഡ്രഗ് അനാലിസിസ് ലാബ് എന്നിവക്ക് 300 മുതൽ 600 വരെ ആയിരിക്കും ഫീസ്. ദന്തൽ ലാബ്, കണ്ണട കടകൾ എന്നിവക്ക് 150 റിയാലും, സ്കൂൾ, കോളജ്, കമ്പനികൾ എന്നിവയിലെ ക്ലിനിക്കുകളുടെ ലൈസൻസ് പുതുക്കുന്നതിന് 150 റിയാൽ ആണ് നൽകേണ്ടി വരുന്നത്. പാരമ്പര്യചികിത്സ ക്ലിനിക്കുകളുടെ ലൈസൻസിന് 1000 റിയാൽ വരെ നൽകേണ്ടി വരും. അതിന്റെ ലെെസൻസ് പുതുക്കുന്നതിനനായി 450 റിയാൽ ആണ് നൽകേണ്ടി വരുന്നത്. കൂടാതെ പൊതു ക്ലിനിക്കുകൾക്ക് മസ്കറ്റ് ഗവർണേറ്റിൽ 500 റിയാലും, മസ്കറ്റിന് പുറത്താണെങ്കിൽ 300 റിയാലും ഫീസ് നൽകണം. പബ്ലിക് ക്ലിനിക്കുകളുടെ ലൈസൻസ് പുതുക്കാനായി 300 റിയാലാണ് ഫീസ് നൽകേണ്ടി വരുക.