മലപ്പുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു

Share

മലപ്പുറം: മലപ്പുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. സംസ്ഥാന പാതയായ എടപ്പാൾ മേൽപ്പാലത്തിൽ വെച്ച് കെഎസ്ആർടിസി ബസും പാർസൽ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാൻ ഡ്രൈവ്രറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ സൂപ്പര്‍ഫാസ്റ്റ് സ്വിഫ്റ്റ് കെഎസ്ആർടിസി ബസ് എതിർ ദിശയിൽ എസ്ആര്‍ടിസി ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവിങ് സീറ്റിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രണ്ടു മണിക്കൂറിനുശേഷം ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.