റമദാൻ രാവ് ആഘോഷവിരുന്നുക്കാൻ ഷാർജയിലെ വിനോദകേന്ദ്രങ്ങൾ

Share

റമദാൻ മാസത്തിലെ ദിനങ്ങളെ വിശേഷ വിരുന്നുകളാക്കി മാറ്റാനായി ഷാർജ ഒരുങ്ങുന്നു. ഷാർജയിലെ വിനോദകേന്ദ്രങ്ങളെ ഉൾപെടുത്തികൊണ്ട് കുടുംബങ്ങള്‍ക്കും സന്ദർശകർക്കും റമദാൻ മാസത്തിന്റെ നിറങ്ങളും രുചികളും അനുഭവിച്ചറിയാനും വ്യത്യസ്ത സംസ്കാരങ്ങളുമായി ഇടപഴകാനുമുള്ള അവസരമാണ് ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ കീഴില്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി നടത്തുന്ന ‘റമദാൻ നൈറ്റ്സ്’ എന്ന പരിപാടി മാർച്ച്‌ 22 മുതല്‍ 24 വരെ വിവിധ വിനോദകേന്ദ്രങ്ങളില്‍ അരങ്ങേറും. സംഗീതത്തിന്റെയും പ്രത്യേക അലങ്കാരവെളിച്ചങ്ങളുടെയും അകമ്ബടിയോടെയാണ് അല്‍ മജാസ് വാട്ടർഫ്രണ്ടിലെയും, ഖോർഫുക്കാൻ ബീച്ചിലെയും പരിപാടികള്‍ ആഘോഷമാകുന്നത്. വിനോദകേന്ദ്രങ്ങളിൽ എത്തുന്ന കുടുംബങ്ങള്‍ക്കും സന്ദർശകർക്കുമായി പ്രത്യേക റമദാൻ മാർക്കറ്റ്, രുചികേന്ദ്രങ്ങള്‍, തത്സമയ സംഗീതപരിപാടി എന്നിവയെല്ലാം ഇവിടെ ഒരുക്കും. രാത്രി ഒമ്ബതു മുതല്‍ 11 വരെ ആയിരിക്കും അല്‍ ഹിറ ബീച്ചിൽ പരിപാടി സംഘടിപ്പിക്കുന്നത്. മാത്രമല്ല പ്രവേശനം സൗജന്യമാണ്.
പ്രത്യേക ബാർബിക്യു നോമ്ബുതുറയും അറബിക് സംഗീതവും കൂടെ പാർക്കിലെ വിശേഷങ്ങളുമെല്ലാം സമ്മേളിപ്പിച്ചാണ് അല്‍ മുൻതസ പാർക്കിലെ റമദാൻ രാവുകള്‍ ഒരുക്കിയിട്ടുള്ളത്. ബുക്കിങ് അടിസ്ഥാനത്തിലാണ് ഇവിടേക്കുള്ള പ്രവേശനം. ഖാലിദ് തടാകക്കരയില്‍ അലങ്കാരവിളക്കുകളുടെ അകമ്ബടിയോടെ ഷാർജ നഗരമേലാപ്പും ആസ്വദിച്ച്‌ നോമ്ബ് തുറക്കാനുള്ള അവസരമാണ് അല്‍നൂർ ദ്വീപിലെ ‘ഇഫ്താർ ബൈ ദി ബേ’. രുചികരമായ പരമ്ബരാഗത രുചികള്‍ ആസ്വദിക്കുന്നതോടൊപ്പം ദ്വീപിലെ വിശേഷകാഴ്ചകള്‍ ആവോളം ആസ്വദിക്കാനും സന്ദർശകർക്ക് അവസരമുണ്ടാവും. രാത്രി ഒമ്ബതു മുതല്‍ ഗൈഡിന്റെ സഹായത്തോടെ വാനനിരീക്ഷണം നടത്താനുള്ള അവസരവുമുണ്ടാവും.