നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നു.ഏപ്രില്‍ മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കാനാണ് തുടക്കമിടുന്നത്. അതേസമയം ഇംഫാലിലേക്കുള്ള സര്‍വീസുകള്‍ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്, ആഴ്ചയില്‍ ആറ് ദിവസമായിരിക്കും കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിച്ചാൽ സമയക്രമങ്ങൾ ഈ രീതിയിലാകും. കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനം രാവിലെ 7 മണിക്ക് പുറപ്പെട്ടാൽ രാവിലെ 8.05 ന് ഇംഫാലിലെത്തിയാൽ രാവിലെ 8.35ന് പുറപ്പെടുന്ന വിമാനം 10.20 മണിക്ക് കൊല്‍ക്കത്തയില്‍ എത്തുന്നതാണ്. രാവിലെ 11.25 നാണ് കൊല്‍ക്കത്ത-കൊച്ചി വിമാനം പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.35 ന് കൊച്ചിയില്‍ എത്തുന്നതായിരിക്കും. തിരിച്ച് കൊച്ചിയില്‍ നിന്ന് വൈകുന്നേരം 3.05ന് പറുപ്പെടുന്ന വിമാനം 6.10 ന് കൊല്‍ക്കത്തയില്‍ എത്തും.
ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ യാത്ര ചെയ്യാനാകുന്ന സൗകര്യം നേരത്തെ തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ലെക്സ് തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമേ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന എക്സ്പ്രസ് ബിസ് എന്ന പേരില്‍ ടിക്കറ്റ് നിരക്കുകളും എയര്‍ലൈന്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.