കൃത്യമായ രേഖയില്ലാതെ പണം കൈവശം വെച്ച് യാത്ര ചെയ്യരുത്

Share

സംസ്ഥാനങ്ങളിലേക്ക് മതിയായ രേഖകളില്ലാതെ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി ജില്ല കളക്ടർ.
അതേസമയം കൃത്യമായ രേഖകളില്ലാതെ അമ്ബതിനായിരം രൂപക്ക് മുകളില്‍ പണം കൈവശംവെച്ച്‌ യാത്ര ചെയ്യാനും പാടുള്ളതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനാൽ പണവും മറ്റ് ആനുകൂല്യങ്ങളും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാനുള്ള ശ്രമമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിർദ്ദേശം.
ഇങ്ങനെ യാത്ര ചെയുന്നതായി കണ്ടെത്തിയാൽ ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവര്‍ തുക പിടിച്ചെടുക്കുമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചത്. മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, നിയമാനുസൃതമല്ലാതെ മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പണം പിടിച്ചെടുത്തത് സംബന്ധിച്ച്‌ ആക്ഷേപമുള്ളവര്‍ക്ക് അതത് കലക്ടറേറ്റിലെ അപ്പീല്‍ കമ്മിറ്റി മുമ്ബാകെ അപ്പീല്‍ ഫയല്‍ ചെയ്യാവുന്നതാണ്. ഇത് സംബന്ധിച്ച് എല്ലാ നിയോജക മണ്ഡലങ്ങളിലും ഫ്‌ളയിംഗ് സ്‌ക്വാഡുകളുടെ മൂന്ന് ടീമുകൾ ഉണ്ടാകും. കൂടാതെ ജില്ല അതിർത്തികളിൽ ആയിരിക്കും കൂടുതൽ പരിശോധന നടത്തുക. അമ്ബതിനായിരം രൂപക്ക് മുകളില്‍ പണം ആവിശ്യമുള്ളവർക്ക് വലിയ തുകകൾ പിൻവലിച്ചതിൻ്റെ തെളിവായി ബാങ്ക് പാസ്ബുക്കുകളോ എടിഎം രസീതുകളോ കൈവശം വയ്ക്കാവുന്നതാണ്.