തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

Share

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 27 നാണ്. മാർച്ച് 30 വരെ നാമനിർദേശ പട്ടിക പിൻവലിക്കാൻ സമയമുണ്ട്. ഏപ്രിൽ 19നാണു 102 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്. ആദൃ ഘട്ടം ഏപ്രിൽ 19, രണ്ടാം ഘട്ടം ഏപ്രിൽ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂൺ 1 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക. 7 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സര്‍വെ കഴിഞ്ഞ ദിവസം കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏഴ് ഘട്ടങ്ങളായാണ് 543 ലോക്‌സഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണല്‍.